Site iconSite icon Janayugom Online

കരൂർ ദുരന്തം: ദുരതബാധിതര്‍ക്ക് 20ലക്ഷം വീതം ധനസഹായം കൈമാറി ടിവികെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ 20 ലക്ഷം ധനസഹായം കൈമാറി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കിയത്. മരിച്ച 39 പേരുടെ കുടുംബത്തിന് പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഈ വർഷം ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിർദേശിച്ചിട്ടുണ്ട്.

ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ  വിജയ് വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചിരുന്നു. വിജയ് ഇതുവരെ കരൂരിലെത്തി ദുരിത ബാധിതരെ സന്ദര്‍ശിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ്  ധനസഹായം കൈമാറിയിട്ടുള്ളത്. സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍  ഇന്നലെ നിശ്ചയിച്ച കരൂര്‍ നന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു.

Exit mobile version