Site iconSite icon Janayugom Online

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ, 20 ലക്ഷം രൂപ ഉടൻ കൈമാറും: പ്രഖ്യാപനവുമായി ടി വി കെ

കരൂരിൽ തമിഴക വെട്രിക് കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് പാർട്ടി എല്ലാ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചു. എല്ലാ മാസവും 5,000 രൂപ വീതം സഹായധനമായി നൽകാനും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും വഹിക്കാനും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകാനും ടി വി കെ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉറപ്പുകൾ നൽകാൻ പാർട്ടിയുടെ ഒരു സമിതി ഇന്ന് കരൂരിലെ വീടുകളിൽ നേരിട്ടെത്തും.

അധ്യക്ഷൻ വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 17ന് വിജയ് എത്തുമെന്ന അനൗദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും, പൊലീസിന് സന്ദർശന വിവരം കൃത്യമായി അറിയിക്കുകയും ഡി ജി പിയിൽ നിന്ന് അനുമതി വാങ്ങി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം മാത്രമായിരിക്കും വിജയ് കരൂരിൽ എത്തുക. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പാർട്ടി പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം രൂപയും ഈ അവസരത്തിൽ ധനസഹായമായി കൈമാറും. 

Exit mobile version