Site iconSite icon Janayugom Online

കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ

കരൂരിൽ തമിഴക വെട്രിക് കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ സുപ്രീം കോടതിയിൽ ഹർജി നൽകി. തങ്ങളുടെ പേരിൽ മറ്റൊരാളാണ് ഹർജി നൽകിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഡി എം കെ ഇതേ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ടി വി കെ- ബി ജെ പി- എ ഐ എ ഡി എം കെ കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നാണ് ഡിഎംകെയുടെ വിമർശനം. 

സെപ്റ്റംബർ 27നാണ് ടി വി കെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ടി വി കെ അധ്യക്ഷൻ വിജയുടെ ആദ്യ സംസ്ഥാനവ്യാപക പര്യടനത്തിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. ദുരന്തമുണ്ടായി പത്ത് ദിവസത്തിന് ശേഷമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇരുപതിലധികം പേരുടെ കുടുംബങ്ങളുമായി അദ്ദേഹം സംസാരിച്ചിരുന്നു. അതേസമയം, ടി വി കെ നേതാക്കൾ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.

Exit mobile version