Site iconSite icon Janayugom Online

കരൂര്‍ ദുരന്തം; വിജയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം, കാരവാന്‍ പിടിച്ചെടുക്കണം

ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെയും കോടതിയുടെ രൂക്ഷ വിമർശനം. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. “സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിജയ് തയ്യാറായില്ലെന്നും ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചില്ലെന്നും മനുഷ്യജീവന് ടിവികെ നൽകുന്ന വില എന്തെന്ന് ഈ നിലപാടുകൾ വ്യക്തമാക്കുന്നെന്നും കോടതി പ്രതികരിച്ചു. വിജയ്‌യുടെ ഒളിച്ചോട്ടം കോടതി അപലപിക്കുന്നതായും വിജയ്‌യുടെ പ്രതികരണങ്ങളിൽ കോടതിക്ക് കടുത്ത ദുഃഖമുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. 

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളി. സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിനാണ് അന്വേഷണ ചുമതല. അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്ഐടി രൂപീകരിക്കാൻ ഉത്തരവിട്ടത്. വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണമെന്നും സാധ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version