Site iconSite icon Janayugom Online

കരൂർ ആള്‍ക്കൂട്ട ​ദുരന്തം: 20 കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് സംസാരിച്ച് വിജയ്

കരൂർ ആള്‍ക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും വിജയ് സംസാരിച്ചു. കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകുകയും ചെയ്തു. വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ‌ ആവശ്യപ്പെട്ടതായാണ് സൂചന. 

വിജയ് ഫോണിൽ ബന്ധപ്പെടുമെന്ന് ടിവികെ പ്രവർത്തകർ നേരത്തെതന്നെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

Exit mobile version