Site iconSite icon Janayugom Online

കരൂര്‍ ദുരന്തം: നടന്‍ വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുന്നില്‍ ഹാജരാകും

കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തക്കില്‍ പാര്‍ട്ടി ചെയര്‍മാനും നടനുമായ വിജയ് ചോദ്യം ചെയ്യലിനായി ഇന്ന് ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ ഹാജരാകും. കഴിഞ്ഞ തിങ്കളാഴ്‌ച വിജയ്‌യെ ചോദ്യം ചെയ്‌തിരുന്നു.അടുത്ത ദിവസം ഹാജരാകാൻ നിർദേശിച്ചെങ്കിലും പൊങ്കൽ ആയതിനാൽ സമയം ആവശ്യപ്പെട്ടത്‌ അനുവദിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ സമൻസ്‌ അയച്ചത്‌.

സെപ്‌തംബർ 27നാണ്‌ കരൂരിൽ വിജയ്‌ പങ്കെടുത്ത റാലിയ്‌ക്കിടെ ദുരന്തമുണ്ടായത്‌. തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഘാടനത്തിലെ ​ഗുരുതര പിഴവാണ് വൻ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. ദുരന്തമുണ്ടായതിനുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയ വിജയ് ചാർട്ടേഡ് വിമാനത്തിൽ അർധരാത്രി തന്നെ ചെന്നൈയിലെത്തി. സമൂഹ മാധ്യമത്തില്‍ അനുശോചന സന്ദേശവും നൽകി. വിജയ്‍യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. 

Exit mobile version