കരുവന്നൂർ കേസിൽ നിർണായകനീക്കവുമായി ഇഡി. രണ്ടുപേരെ മാപ്പുസാക്ഷികളാക്കി. കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ മാനേജർ ബിജു കരീമുമാണ് മാപ്പുസാക്ഷികൾ. സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി. ഇരുവരും കോടതിയിൽ ഹാജരായി. കേസ് ഈ മാസം 21 ലേക്ക് മാറ്റി.
ഇഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇഡി വിലയിരുത്തൽ. സിപിഐ(എം) കൗൺസിലർ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ പറഞ്ഞു.
കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ ഡി കോടതിയിൽ പറഞ്ഞു. അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.
English Summary: karuvannoor bank fraud case
You may also like this video