Site icon Janayugom Online

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനും ജില്‍സിനും അറസ്റ്റില്‍

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷനെയും ബാങ്കിലെ മുൻ ചീഫ് അക്കൗണ്ടന്റായ സി കെ ജിൽസിനെയും ഇഡി അറസ്റ്റ് ചെയ്തു. തൃശൂർ പാർളിക്കാടുള്ള വീട്ടിൽനിന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. 

നേരത്തെ, അരവിന്ദാക്ഷനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചതായി അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് കൊച്ചി സിറ്റി പൊലീസ് ഇഡി ഓഫിസിൽ അന്വേഷണത്തിന് എത്തുകയും ചെയ്തു. 

അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെയാണ് ബാങ്കിലെ മുൻ ചീഫ് അക്കൗണ്ടന്റായ സി കെ ജിൽസിനെ ഇഡി അറസ്റ്റ് ചെയ്തത്. കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജിൽസ് പ്രതിയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും കോടതിയിൽ ഹാജരാക്കി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും അറസ്റ്റിലായ അരവിന്ദാക്ഷൻ പറഞ്ഞു.

Eng­lish Summary:Karuvannur Bank Fraud: Arvin­dak­shan and Jiles arrested
You may also like this video

Exit mobile version