Site icon Janayugom Online

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീടുകളില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ കാര്യകുളങ്ങരയിലെയും, ബിജു കരീമിന്റെ മാപ്രണത്തെയും ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്.
ഇഡി കൊച്ചി യൂണിറ്റിലെ എസിപി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. പ്രതികള്‍ ബാങ്കില്‍ നിന്നും പണം തട്ടിച്ചെടുത്ത് ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനാണ് റെയ്ഡെന്ന് വിവരം. 

Eng­lish Summary:Karuvannur Bank Fraud; ED raids the hous­es of the accused
You may also like this video

Exit mobile version