കരുവന്നൂര്‍ കേസില്‍ ബാങ്കില്‍ നിന്ന് ആധാരം കൈവശപ്പെടുത്തിയ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ഇഡിയെ എതിര്‍ കക്ഷിയാക്കി തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ നാലു ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
ആധാരം ലഭിക്കാനായി തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസ് കരുവന്നൂര്‍ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. വായ്പ തിരിച്ചടച്ച ശേഷമായിരുന്നു ഇത്. എന്നാല്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ ആധാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും കൊണ്ടുപോയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫ്രാന്‍സിസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഹര്‍ജിയില്‍ ഇഡിയുടെ നിലപാട് കോടതി തേടി. ബുധനാഴ്ച്ചക്കകം തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. 2022ല്‍ ആണ് 50 സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കഴിഞ്ഞ മെയ് മാസത്തില്‍ ഫ്രാന്‍സിസ് തിരിച്ചടവ് പൂര്‍ത്തിയാക്കി. വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കിയ ഈടു വച്ച ഫ്രാന്‍സിസിന്റെ ആധാരം ഉള്‍പ്പെടെ ഏതാനും പേരുടെ ആധാരങ്ങള്‍ ബാങ്കില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടു പോയതില്‍ ഉള്‍പ്പെടുന്നു.
English Summary:Karuvannur Bank; High Court seeks explanation from ED, which seized Aadhaar
You may also like this video