Site iconSite icon Janayugom Online

കരുവന്നൂർ കേസ്; പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കരുവന്നൂര്‍ കേസില്‍ റിമാൻഡിൽ കഴിയുന്ന പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ കലൂർ പി എം എൽ എ കോടതി ഇന്ന് വിധി പറയും. ഇഡി കള്ളക്കഥ മെനയുകയാണെന്ന് നേരത്തെ പി ആര്‍ അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു.
കേസില്‍ ഇഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യമെന്നും അരവിന്ദാക്ഷന്‍ വാദിച്ചു. 

എന്നാൽ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡി അരവിന്ദാക്ഷനെതിരെ തെളിവുണ്ടെന്ന് പറഞ്ഞു. അരവിന്ദാക്ഷന്റെ അക്കൗണ്ട് വഴി ദുരൂഹമായ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ നിക്ഷേപമുണ്ടെന്ന ആരോപണം പൊളിഞ്ഞതിന്‌ പിന്നാലെ അരവിന്ദാക്ഷന്റെ ശബ്ദരേഖ ഹാജരാക്കാനുള്ള ഇ ഡി യുടെ നീക്കവും പാളിയിരുന്നു.

Eng­lish Summary:Karuvannur case; Judg­ment on PR Aravin­dak­shan’s bail plea today
You may also like this video

YouTube video player
Exit mobile version