മാത്‌ലാബ് സ്‌കിൽ റീലം, ബ്രാൻഡ് ബീക്കൺ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, ഡി എം എൽ പി സ്കൂൾ എന്നിവരുടെ സഹകരണത്തോടെ കരുവന്നൂർ സൗഹൃദ കൂട്ടായ്മ സൗജന്യ എ ഐ ക്യാമ്പ് ‘ത്രൈവ് 2025’ സംഘടിപ്പിക്കുന്നു. മേയ് 19 മുതൽ 23 വരെ ഡി എം എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ ശാസ്ത്ര സാങ്കേതിക വിദ്യ രംഗത്തെ പ്രഗത്ഭർക്ക് പുറമെ, മുൻ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടൻ, മുൻ കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ, നാർക്കോട്ടിക്സ് കട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ വേണുഗോപാൽ ജി കുറുപ്പ്, കരിയർ ഗൈഡൻസ് വിദഗ്ദനുമായ ജോമി പി എൽ, കരുവന്നൂർ ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹീം മൗലവി തുടങ്ങിയവർ പങ്കെടുക്കും. ക്യാമ്പിന്റെ ഡയറക്ടർ ആയി ഷിഹാബ് കെ കെ പ്രവർത്തിക്കും.
കരുവന്നൂർ സൗഹൃദ കൂട്ടായ്മ സൗജന്യ എ ഐ ക്യാമ്പ് ‘ത്രൈവ് 2025’ മേയ് 19 മുതൽ

