Site icon Janayugom Online

കെഎഎസ് ഓഫീസര്‍: അഭിമുഖം അടുത്തമാസം

kas

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയിലേക്കുള്ള അഭിമുഖം നടത്തുന്നു. ഒന്നു മുതൽ മൂന്നു വരെയുള്ള സ്ട്രീമുകളിലേക്കുള്ള അഭിമുഖം സെപ്തംബർ ഒന്നു മുതൽ പത്തുവരെയുള്ള തീയതികൾക്കിടയിലും 15 മുതൽ 30 വരെയുള്ള തീയതികൾക്കിടയിലുമായാണ് നടത്തുക. പട്ടത്തെ പി എസ് സി ആസ്ഥാന ഓഫീസിൽ വച്ചാണ് അഭിമുഖം.

ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ ജി ആർ 1 എയുമായി ബന്ധപ്പെടണം (0471 2546448). ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. പി എസ് സി വെബ്സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം.

Eng­lish sum­ma­ry: KAS offi­cer trainee; inter­view will be held on next month

You may also like this video:

Exit mobile version