Site iconSite icon Janayugom Online

ട്രെയിൻ യാത്രക്കാർക്ക് സൗജന്യ സൈക്കിൾ യാത്രയുമായി കാസർകോട് നഗരസഭ

ട്രെയിൻ യാത്രക്കാർക്ക് സൗജന്യ സൈക്കിൾ യാത്രയുമായി കാസർകോട് നഗരസഭ. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരന് റെയിൽവേ സ്റ്റേഷനിൽ നിന്ന് സൈക്കിളിൽ സൗജന്യമായി കെഎസ്ആർടിസി ഡിപ്പോയിലും കാസർകോട് പുതിയ ബസ് സ്റ്റാൻഡിലും സൗജന്യമായി എത്താം. എവിടെയാണോ യാത്ര അവസാനിപ്പിക്കുന്നത് അവിടെ സൈക്കിൾ വച്ച് യാത്രക്കാരന് സ്ഥലം വിടാം. തിരിച്ചും സൈക്കിൾ ഉപയോഗിക്കാം.ഈ സൗകര്യം ഏർപ്പെടുത്തുന്നത് കാസർകോട് നഗരസഭ. ഇത്തവണ ബജറ്റിൽ കാസർകോട് നഗരസഭ ഇതിൽ 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സവാരിക്കു ആദ്യ ഘട്ടത്തിൽ 30 സൈക്കിൾ വാങ്ങും. 

Exit mobile version