Site iconSite icon Janayugom Online

കാസർകോട്ടെ കൂട്ട ആത്മഹത്യ ; ചികിത്സയിലിരുന്ന നാലാമത്തെയാളും മരിച്ചു

കാസർഗോഡ് അമ്പലത്തറയിൽ ഒരു കുടുംബത്തിലെ ആത്മഹത്യ, ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. ആസിഡ് കുടിച്ചാണ് ഒരു വീട്ടിലെ നാലുപേര്‍ ആത്മഹത്യ ചെയ്തത്. പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്. രാകേഷിന്റെ അച്ഛനും അമ്മയും സഹോദരനും നേരത്തെ മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ് (22) എന്നിവരാണ് നേരത്തെ മരിച്ചത്.

കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയും രണ്ടുപേർ പരിയാരത്തെ ആശുപത്രിയിൽ വച്ചും മരണപ്പെട്ടു. പരിയാരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയില്‍ കിത്സയിൽ കഴിയവെയാണ് രാകേഷിന്റെ മരണം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version