കാസര്‍കോട് തൃക്കരിപ്പൂർ മാണിയാട്ട് വന്‍ കവര്‍ച്ച. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് 22 പവന്‍ സ്വര്‍ണ്ണമാണ് മോഷണം പോയത്. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം കെ ജുസീലയുടെ വീട്ടിലാണ് കവര്‍ച്ചാ സംഘം കടന്നത്. ഇന്നലെ വൈകുന്നേരം 3.30നും രാത്രി പത്തിനും ഇടയിലായിരുന്നു കവര്‍ച്ച. അതേസമയം ഈ ദിവസം വീട് പൂട്ടി കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു. രാത്രി പത്തിന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
കാസർകോട്ട് വൻ കവർച്ച; 22 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു

