Site icon Janayugom Online

എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ

കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍ . ആദൂര്‍ സ്വദേശി ഉസ്മാനാണ് അറസ്റ്റിലായത്. ഫോണ്‍ ട്രാക്ക് ചെയ്ത് ഒളിത്താവളത്തില്‍ നിന്നും ‍ഉസ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പോക്‌സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്. ഈ മാസം എട്ടാം തീയതിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്‌.

ദേളിയിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിൽ ഉസ്മാൻ എന്ന അധ്യാപകൻറെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
eng­lish summary;kasargode girl sui­cide teacher arrested
you may also like this video;

Exit mobile version