Site icon Janayugom Online

കശ്‌മീർ വാഹനാപകടം: മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാളെ പുലര്‍ച്ചെ 2.25ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും.

ഇന്ന്‌ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായെന്ന്‌ കേരള ഹൗസ്‌ അറിയിച്ചു.

വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍ ആര്‍, ശ്രീജേഷ്, അരുണ്‍, പി. അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തില്‍ തന്നെ നാട്ടില്‍ എത്തിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍ ജിതിന്‍ രാജ് ടി ഒ ചിറ്റൂര്‍ വരെ സംഘത്തെ അനുഗമിക്കും.

കശ്മീരിലെ സൗറ എസ് കെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലന്‍ മുരുകന്‍, ഷിജു കെ എന്നിവര്‍ അവിടെ തുടരും. കേരള ഹൗസിലെ നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്‍, അസിസ്റ്റന്റ് ലെയ്‌സണ്‍ ഓഫീസര്‍മാരായ ജിതിന്‍ രാജ് ടി ഒ, അനൂപ് വി എന്നിവരാണ് ശ്രീ നഗറില്‍ നിന്നും യാത്ര സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യുന്നത്. ഇവരുമായും ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസറുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.

Eng­lish Sum­ma­ry: the dead bod­ies of the malay­alees who died in kash­mir will be brought home tomorrow
You may also like this video

 

Exit mobile version