Site iconSite icon Janayugom Online

കശ്മീര്‍: ബിനോയ് വിശ്വത്തിന്റെ ചോദ്യം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

binoy viswambinoy viswam

കശ്മീരിലെ സാഹചര്യങ്ങളെ സംബന്ധിച്ചുള്ള സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യം രാജ്യസഭ അനുവദിച്ചില്ല. രഹസ്യ സ്വഭാവമുള്ള വിഷയമായതിനാല്‍ അനുവദിക്കാനാവില്ലെന്നാണ് വിശദീകരണം. കശ്മീരിലെ സാഹചര്യങ്ങളും ഐടി നിയമത്തിലെ വകുപ്പ് 69 അനുസരിച്ച് ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവുകളും സംബന്ധിച്ചായിരുന്നു ചോദ്യം. പാര്‍ലമെന്ററി നടപടിക്രമങ്ങളുടെയും അംഗങ്ങളുടെ അവകാശത്തിന്റെയും ലംഘനമാണ് നടപടിയെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. 

ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാജയമാണെന്നാണ് ഇതില്‍ നിന്ന് വായിച്ചെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഐടി നിയമത്തിലെ വകുപ്പുകളനുസരിച്ചുള്ള നിരോധനത്തെ കുറിച്ച് മറുപടി നല്കാത്തത് പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനവും ബിജെപി സര്‍ക്കാര്‍ സമീപകാലത്തു നടത്തിയ അനാവശ്യ ഇടപെടലുകളും മറച്ചുപിടിക്കാനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജമ്മു കശ്മീരില്‍ 2017 നു ശേഷം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൗരന്മാര്‍, കുടിയേറ്റ തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ എണ്ണവും സംഭവങ്ങളും തുടങ്ങിയ വിവരങ്ങളായിരുന്നു കശ്മീരിനെ സംബന്ധിച്ച് ചോദ്യത്തിലുണ്ടായിരുന്നത്.

Eng­lish Summary:Kashmir: Binoy Viswam ques­tion is blocked by the cen­tral government
You may also like this video

Exit mobile version