Site iconSite icon Janayugom Online

കശ്മീര്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്; മൂന്ന് സീറ്റുകളില്‍ ഇന്ത്യ സഖ്യം ബിജെപി ഒരു സീറ്റ് നേടി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ നാല് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ പ്രതിപക്ഷ ഇന്ത്യ സഖ്യം വിജയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 88 അംഗങ്ങളുള്ള സഭയില്‍ 86 പേര്‍ വോട്ട് രേഖപ്പെടുത്തി. ക്രിമിനല്‍ കേസില്‍ കസ്റ്റഡിയിലുള്ള എഎപി എംഎല്‍എ മെഹ്റാജ് മാലിക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തി. 

ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥികളായ ചൗധരി മുഹമ്മദ് റംസാന്‍, സജ്ജാദ് കിച്ച്ലൂ, ഷമ്മി ഒബ്റോയ് എന്നിവരാണ് ഇന്ത്യ സഖ്യത്തില്‍ നിന്ന് വിജയിച്ചത്. ആറ് സ്വതന്ത്ര എംഎല്‍എമാരുടെ സഹായത്തോടെ ബിജെപി സ്ഥാനാര്‍ത്ഥി സത് ശര്‍മ്മ നാലാമനായി തെരഞ്ഞെടുക്കപ്പെട്ടു.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഇമ്രാന്‍ നബിയെയാണ് ശര്‍മ്മ തോല്‍പ്പിച്ചത്. 32 വോട്ടുകളാണ് ശര്‍മ്മ നേടിയത്. പിഡിപി നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

Exit mobile version