Site iconSite icon Janayugom Online

കശ്മീരി പണ്ഡിറ്റ് കൊലപാതകം; പ്രതിഷേധം ശക്തമാക്കുന്നു

കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ കശ്മീരി പണ്ഡിറ്റുകളുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. കശ്മീരിന്റെ വിവിധ ഭാഗങ്ങൾ അർധരാത്രിയോടെ മെഴുകുതിരി കത്തിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് ചെയ്ത കശ്മീരി പണ്ഡിറ്റുകളെ പിരിച്ച്‌വിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ മുദ്രാവാക്യം വിളിയും ഉയർന്നിരുന്നു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ തഹസിൽദാറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയ ഭീകരർ രാഹുൽ ഭട്ട് എന്ന 36 കാരന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 10 മാസങ്ങൾക്ക് മുൻപാണ് ഇയാൾക്ക് ജോലി ലഭിച്ചത്. അന്ത്യകർമങ്ങൾക്കായി ഇദ്ദേഹത്തിന്റെ മൃതദേഹം ജമ്മുവിലേക്ക് കൊണ്ടുപോയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ കശ്മീരി പണ്ഡിറ്റാണ് കൊല്ലപ്പെടുന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ടോബർ മാസം മുതലാണ് പണ്ഡിറ്റുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടങ്ങിയത്. ജോലിയും മറ്റും തേടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയവരാണ് ആക്രമണത്തിൽ ഇരയായിരിക്കുന്നത്.

Eng­lish Summary:Kashmiri Pan­dit assas­si­nat­ed; The protest intensifies
You may also like this video

Exit mobile version