കുടകിൽ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കുടക് വീരാജ്പേട്ട് താലൂക്കിലെ പാലിബെട്ടക്കടുത്ത എമ്മെഗുണ്ടി പ്ലാന്റേഷൻ തൊഴിലാളി കെ ഹനുമന്തയാണ്(57) മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഹനുമന്തയുടെ നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ 30 വർഷമായി സ്വകാര്യ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തുവരുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ വാടകവീട്ടിലാണ് ഹനുമന്ത താമസിച്ചിരുന്നത്. പ്ലാന്റേഷനിൽ കാട്ടാനകൾ ഇറങ്ങിയതായി മറ്റ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഹനുമന്ത ആക്രമിക്കപ്പെട്ടത്.
കുടകിൽ കാട്ടാന ആക്രമണം; പ്ലാന്‍റേഷൻ തൊഴിലാളി മരിച്ചു

