Site iconSite icon Janayugom Online

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിനഗുഡിയിലും ദേവര്‍ഷോല ദേവന്‍ ഡിവിഷനിലുമാണ് രണ്ടു പേര്‍ മരിച്ചത്. മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52) എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കര്‍ഷകനായ നാഗരാജിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആന ആക്രമിക്കുന്നത്. രാവിലെ എട്ടര മണിയോടെ എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുകയായിരുന്ന മാതേവിന് കാട്ടാനയുടെ ചവിട്ടേറ്റത്. പ്രദേശങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തിവരികയാണ്.

Eng­lish Summary:Katana attack in Gudalur; Two peo­ple were killed
You may also like this video

Exit mobile version