ധോണിയിൽ ഫോറസ്റ്റ് ക്യാംപിലെ കുങ്കിയാനയെ കാട്ടാന ആക്രമിച്ചു. ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് അഗസ്ത്യൻ എന്ന കുങ്കിയാനയെ ഒറ്റയാൻ ആക്രമിച്ചത്.
ധോണി ആനത്തവാളത്തിലേക്ക് കയറിയാണ് ഒറ്റയാന്റെ ആക്രമണം. സോളാർ വേലി തകർത്തു ഒറ്റയാൻ അകത്തു കയറി അഗസ്ത്യനെ കുത്തിവീഴ്ത്തിയത്. മദപ്പാടുള്ള ആനയാണ് ആക്രമണം നത്തിയതെന്നും പ്രതിരോധം തീർത്തതായും വനം വകുപ്പ് അറിയിച്ചു.