തിരുവനന്തപുരം നെയ്യാർ ഫോറസ്റ് റേഞ്ചിൽ വീണ്ടും കാട്ടാന ആക്രമണം. വനം വകുപ്പ് താത്കാലിക ജീവനക്കാരന് പരിക്കേറ്റു. നെയ്യാർ ഡാം മരക്കുന്നം സ്വദേശി അനീഷിനാണ് പരിക്കേറ്റത്. ക്ലാമല സെഷനിലെ ആനനിരത്തി എന്ന സ്ഥലത്താണ് സംഭവം. തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് രാവിലെ ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനും പരിക്കേറ്റിരുന്നു.
വീണ്ടും കാട്ടാന ആക്രമണം; തിരുവനന്തപുരത്ത് വനം വകുപ്പ് താത്കാലിക ജീവനക്കാരന് പരിക്ക്

