Site iconSite icon Janayugom Online

റോഡിനു സമീപം കാട്ടാന; നിരീക്ഷണം ഏർപ്പെടുത്തി വനംവകുപ്പ്

തലക്കോട് റൂട്ടിൽ ചുള്ളിക്കണ്ടം പനങ്കുഴി ഭാഗത്തു റോഡിനു സമീപം നാല് കാട്ടാനകൾ നിലയുറപ്പിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് കാട്ടാനക്കൂട്ടം റോഡിനു സമീപം നിലയുറപ്പിച്ചത്. ഇവിടെ ഫെൻസിങ് ഉള്ളതിനാൽ റോഡിലേക്ക് ഇറങ്ങുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ആനകൾ ഇറങ്ങുന്ന മേഖലകളിൽ രാത്രി 6 മുതൽ പുലർച്ചെ 6 വരെ 4 വാച്ചർമാരും ഉദ്യോ ഗസ്ഥരും നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. 

Exit mobile version