Site iconSite icon Janayugom Online

കഥകളി നടൻ ആര്‍എല്‍വി രഘുനാഥ് അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു

കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.

കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.  ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.

Eng­lish Sum­ma­ry: kathakali actor rlv raghu­nath died on stage
You may also like this video

Exit mobile version