Site iconSite icon Janayugom Online

കഥകളി പുരസ്കാരം ഫാക്ട് പത്മനാഭന്

factfact

മാതാ അമൃതാനന്ദമയിയുടെ പിതാവും പ്രസിദ്ധ കഥകളി നടനും കലാകാരനുമായിരുന്ന ഇടമണ്ണേൽ വി സുഗുണാനന്ദന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2024 ലെ കഥകളി പുരസ്കാരം കഥകളിയിലെ സമഗ്ര സംഭാവന പരിഗണിച്ച് പ്രസിദ്ധ കഥകളി വേഷ കലാകാരനും ആചാര്യനുമായ ഫാക്ട് പത്മനാഭന്.

12 വയസുമുതൽ കഥകളി അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം തിരുവല്ല രാമൻ പിള്ള, മാധവൻ പിള്ള, കൃഷ്ണപിള്ള എന്നിവരുടെ ശിക്ഷണത്തിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തുന്നത്. 1965 മുതൽ 72 വരെ ഫാക്ട് കഥകളി വിദ്യാലയത്തിൽ പഠനം നിര്‍വഹിച്ചു. സർക്കാർ സ്‌കോളർഷിപ്പ് ലഭിച്ച അദ്ദേഹം രണ്ട് വർഷം പത്മശ്രീ കലാമണ്ഡലം കൃഷ്ണൻനായരുടെ ശിക്ഷണത്തിൽ ഉപരിപഠനം നടത്തി. അമേരിക്ക, യൂറോപ്പ് തുടങ്ങി പ്രമുഖ വിദേശ രാജ്യങ്ങളിൽ നിരവധി തവണ പത്മനാഭൻ പര്യടനം നടത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, തപസ്യ അവാർഡ്, മാലി അവാർഡ്, കേന്ദ്ര സർക്കാർ ഫെലോഷിപ്പ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

50,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം 18ന് വൈകുന്നേരം ആറിന് എറണാകുളം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദ പുരി പുരസ്കാരം നൽകും. വാർത്താ സമ്മേളനത്തിൽ എംആർഎസ് മേനോൻ, ശശി കളരിയേൽ, ഹരിഹരൻ എസ് അയ്യർ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Kathakali award to Fact Padmanabhan

You may also like this video

Exit mobile version