നിൻ്റെ തൂലികയിൽ നിന്ന് പിറവി എടുക്കുന്ന
ഓരോ തുള്ളിയും ആർത്തിയോടെ വായിക്കാൻ
കൊതിക്കുന്ന എന്നെ നീ അറിഞ്ഞില്ല
നിന്നിലെ അക്ഷരകുമ്പിളിൽ ഞാനും ഉണ്ടോ
എന്ന് തിരയുന്ന എന്നെ നീ അറിഞ്ഞില്ല
എന്നെ കുറിച്ച് ഒരു വാക്കുപോലും കാണാതെ
വിതുമ്പുമെൻ ഗദ്ഗദം നീ അറിഞ്ഞില്ല
പ്രിയനേ ഇനിഎങ്കിലും നിൻ തൂലികയിൽ
എൻ്റെ സ്വപ്നങ്ങൾ വിരിയുമെന്ന് ഓർത്തു
നിൻ വഴിത്താരയിൽ ഞാൻ കാത്തു നിൽക്കാം
അതും നീ അറിയാതെ പോയാൽ
ഈ കാത്തിരിപ്പ് വൃഥാവിലായി.…