കഥോത്സവം ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം — ആലപ്പുഴ പ്രീപ്രൈമറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളാണ് കഥോത്സവം. സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വർണ്ണക്കൂടാരം സജ്ജമായ പ്രീ- സ്കൂളുകളിലാണ് കഥോത്സവം നടക്കുന്നത്. ഭാഷാ വികസനയിടം പ്രയോജനപ്പെടുത്തി, കുട്ടികളുടെ ഭാഷാ വികാസമാണ് പദ്ധതിയുടെ ലക്ഷ്യം. കഥാ ഉത്സവം, വരയുത്സവം, കളി ഉത്സവം, രുചി ഉത്സവം തുടങ്ങി മഹാ ബാലോത്സവത്തിൽ എത്തുന്ന തരത്തിലുള്ള പ്രവർത്തന പദ്ധതിയാണ് സമഗ്ര ശിക്ഷ കേരളം ആസൂത്രണം ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ, വസ്തുക്കൾ നിർമിച്ചെടുത്ത സാമഗ്രികളിലൂടെ, പ്രകൃതി, പുസ്തകങ്ങൾ മുതലായ സാധ്യമായവയെല്ലാം ഉപയോഗിച്ച കഥ പറച്ചിൽ നടത്തുന്ന സമീപന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. രക്ഷകർത്താക്കൾക്ക് പ്രത്യേക പരിശീലനം ഇതിനായി നൽകിയിട്ടുണ്ട്. 10,000 രൂപയുടെ പുസ്തകങ്ങൾ ജില്ലയിലെ ഗവണ്‍മെന്റ് അംഗീകൃത സ്കൂളുകളിൽ ഇതിലേയ്ക്കായി നൽകി. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് അധ്യക്ഷത വഹിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ ഡി എം രാജനീഷ് സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് എം കെ സുജാത കുമാരി നന്ദിയും പറഞ്ഞു. ഡി പി ഒ, പി സിന്ധു, ജി ബാബുരാജ്, ടി ഒ സൽമോൻ, ടി ആന്റണി, എസ് മനു, എസ് എം സി-പി ടി എ അംഗങ്ങളായ ടി എ അലിക്കുഞ്ഞ് ആശാൻ, സി സി നിസാർ, ജോസ്, സുനീർ തുടങ്ങിയവർ പങ്കെടുത്തു.