കത്വ കൂട്ടബലാത്സംഗ കേസില്‍ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി സുപ്രീംകോടതി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജമ്മു കശ്മീര്‍ ഹൈക്കോടതിയും നേരത്തെ പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതി ശുഭം സംഗ്രയെ മുതിര്‍ന് വ്യക്തിയായി കണക്കാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമപരമായ മറ്റു രേഖകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം തള്ളിക്കളയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2019‑ൽ കത്വ ഗ്രാമത്തിൽ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പത്താൻകോട്ടിലെ പ്രത്യേക കോടതി കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. തെളിവ് നശിപ്പിച്ചതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു.
എന്നാല്‍ സംഗ്രയ്ക്കു പ്രായപൂര്‍ത്തിയായില്ലെന്നു കണ്ട് കേസ് ജുവനൈല്‍ ജസ്റ്റില്‍ ബോര്‍ഡിലേക്കു കൈമാറി.
English Summary:Kathua gang rape case; The Supreme Court said that the accused has reached the age of majority
You may also like this video