Site iconSite icon Janayugom Online

കടിയങ്ങാട് — പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം റോഡ് ശോച്യാവസ്ഥയില്‍

കനത്ത മഴയെ തുടർന്ന് തകർന്ന ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴി ‑കടിയങ്ങാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കടിയങ്ങാട്, സൂപ്പിക്കട, പന്തിരിക്കര, ലാസ്റ്റ് പന്തിരിക്കര, കുവ്വപ്പൊയിൽ, കൃഷിഫാം പരിസരം, താഴത്തു വയൽ, ഡാം പരിസരങ്ങളിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായത്. പലസ്ഥലങ്ങളിലും ഇരുചക്ര വാഹനമുൾപ്പെടെ അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. വിദേശികളടക്കം ഒട്ടേറെ സഞ്ചാരികൾ ദിനം പ്രതി സഞ്ചരികുന്ന പാതയാണിത്.

Eng­lish summary;Katiyangad — Peru­van­namoozhi Tourist Cen­ter Road in dilap­i­dat­ed condition

You may also like this video;

Exit mobile version