Site iconSite icon Janayugom Online

കാട്ടാക്കട സംഭവം: ഒരു കെഎസ്ആര്‍ടിസി ജീവനക്കാരനുകൂടി സസ്പെൻഷൻ

KSRTC kattakadaKSRTC kattakada

കാട്ടക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്റ് ചെയ്തത്. ​അജികുമാർ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാ​ഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Kat­taka­da inci­dent: One more KSRTC employ­ee suspended

You may like this video also

YouTube video player
Exit mobile version