Site icon Janayugom Online

കൗശല്‍ വികാസ് യോജന: തൊഴില്‍ ലഭിച്ചത് 22.2 ശതമാനം പേര്‍ക്ക് മാത്രം

മോഡി സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പൂര്‍ണ പരാജയം. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച 22.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ തൊഴില്‍ ലഭിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 14 വരെയുള്ള കണക്കാണിത്. 2015ല്‍ ആരംഭിച്ച പദ്ധതിക്കു കീഴില്‍ ഇതുവരെ മൂന്ന് ഘട്ടങ്ങളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിശീലനം ലഭിച്ചത് രണ്ടാം ഘട്ടമായ 2016–20 കാലയളവിലാണ്, 109.98 ലക്ഷം. 23.4 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 

2015–16ല്‍ 19.86 ലക്ഷം പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 18.4 ശതമാനത്തിന് പരിശീലനം ലഭിച്ചു. 2020–22 കാലയളവിലാണ് മൂന്നാം ഘട്ട പരിശീലനം നല്‍കിയത്. 4.45 പരിശീലനം നേടിയവരില്‍ ആകെ 10.1 ശതമാനത്തിനു മാത്രമാണ് തൊഴില്‍ ലഭിച്ചത്. പദ്ധതിയുടെ നാലാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ ഈ ആഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്ര, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 10 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചിട്ടുള്ളതെന്ന് പിഎംകെവിവൈ ഡാഷ് ബോര്‍ഡിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലഡാക്ക് (57.65), മിസോറാം(41.16), പഞ്ചാബ് (39.26), സിക്കിം(38.32), പുതുച്ചേരി(34.09) ശതമാനം വീതമാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 

Eng­lish Summary;Kaushal Vikas Yojana: Only 22.2 per­cent got employment
You may also like this video

Exit mobile version