Site iconSite icon Janayugom Online

കവിയുടെ പ്രണയിനി

പെയ്തൊഴിഞ്ഞ
പരിഭവപ്പെരുമഴ
പെയ്ത്തിനൊടുവിലാണ്
അവളുടെ നനുത്ത
ചുണ്ടുകൾക്ക് മീതെ
പ്രണയ കവിതയിലെ
ആദ്യ വരിഅവൻ കോറിയിട്ടത്
ആർദ്രമായ
അവളുടെ മിഴിത്തുമ്പിലാണ്
രണ്ടാമത്തെ വരി
എഴുതി ചേർത്തത്
കദനങ്ങൾ കനൽ പൊള്ളിച്ചിരുന്ന
ഹൃദയത്തിലേയ്ക്ക്
പ്രണയം തുളുമ്പുന്ന
മൂന്നാമത്തെ വരിയും
മിനുമിനുത്ത
ഉടലിന്റെ
നേർത്ത ചൂടിൽ
അവസാന വരിയും
എഴുതി ചേർത്ത്
മഷിവറ്റിയ തൂലിക
ദൂരേക്ക് എറിഞ്ഞവൻ
തിരികെ നടന്നു
അടുത്ത കവിത കുറിയ്ക്കുവാൻ

Exit mobile version