Site iconSite icon Janayugom Online

കാവ്യാ മാധവനിൽ നിന്ന് അടുത്ത ആഴ്ച മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ അടുത്ത ആഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ചയ്ക്ക് ശേഷമായിരിക്കും ചോദ്യം ചെയ്യൽ. നേരത്തെ ആലുവയിലെ വീട്ടിൽവച്ച് മൊഴിയെടുക്കാൻ സമ്മതമാണെന്നാണ് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

എന്നാൽ വീട്ടിൽവച്ച് മൊഴിയെടുക്കുവാൻ സാധ്യമല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്. മറ്റൊരു സ്ഥലം തെരഞ്ഞെടുത്ത് അറിയിക്കുവാൻ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുകയും ചെയ്തു.

ഇക്കാര്യത്തിൽ ഇതുവരെ കൃത്യമായ മറുപടി കാവ്യയിൽ നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലെങ്കിൽ വീട്ടിൽവച്ച് തന്നെ മൊഴിയെടുക്കുവാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

സ്ത്രീകൾ സാക്ഷികളായി വരുന്ന സാഹചര്യങ്ങളിൽ അവർ നിർദേശിക്കുന്ന ഇടങ്ങളിൽവച്ച് മൊഴിയെടുക്കണമെന്ന് നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കാവ്യാ മാധവൻ ചോദ്യം ചെയ്യുന്നത് തന്റെ വീട്ടിൽവച്ചായിരിക്കണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി അന്വേഷണ സംഘം തിങ്കളാഴ്ച്ച കോടതിയെ അറിയിക്കും.

Eng­lish summary;Kavya Mad­ha­van tes­ti­fy on next week

You may also like this video;

Exit mobile version