നടി ആക്രമണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാളെ ക്രൈംബ്രാഞ്ചിനുമുന്നില്‍ ഹാജരാകില്ലെന്ന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് കാവ്യാ മാധവന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.
English Summary: Kavya Madhavan will not appear for questioning tomorrow: Kavya Madhavan
You may like this video also