Site iconSite icon Janayugom Online

കായംകുളത്ത് വീട്ടമ്മ വാടക വീട്ടിൽ തൂ ങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭർത്താവ് ശ്രീവൽസൻ പിള്ളയെ (58) പോലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെ (48) യാണ് ഇന്നലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്രീവൽസൻ പിള്ള ഭാര്യയായ രാജേശ്വരി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്. 

സാമ്പത്തിക ബാദ്ധ്യതകളെ തുടർന്ന് ഇരുവർക്കും ചേർന്ന് ആത്മഹത്യ ചെയ്യാമെന്നും, രാജേശ്വരി അമ്മ മരിച്ചതിന് ശേഷം ശ്രീവൽസൻപിള്ള മരിക്കാമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം വീട്ടിലെ അടുക്കളയുടെ റൂഫിൽ ഉള്ള ഇരുമ്പ് കൊളുത്തിൽ ഒരു ഏണി ഉപയോഗിച്ച് കയറി സാരിയുടെ ഒരറ്റം കെട്ടിയും മറു അറ്റത്ത് കുരുക്കിട്ട ശേഷം തറയിൽ ഒരു വലിയ തടി സ്റ്റൂൾ വെച്ച ശേഷം ആ സ്റ്റൂളിന് മുകളിൽ ഒരു ചെറിയ തടി സ്റ്റൂൾ വെച്ച് ആ സ്റ്റൂളിൽ രാജേശ്വരി അമ്മയെ കയറ്റി നിർത്തിയ ശേഷം സാരിയുടെ മറു അറ്റത്തെ കുരുക്ക് രാജേശ്വരി അമ്മയുടെ കഴുത്തിൽ ഇട്ട ശേഷം രാജേശ്വരി അമ്മ നിന്നിരുന്ന സ്റ്റൂളുകൾ എടുത്തു മാറ്റുകയും സാരിയുടെ കുരുക്ക് രാജേശ്വരി അമ്മയുടെ കഴുത്തിൽ മുറുകി രാജേശ്വരി അമ്മ മരണപ്പെടുകയും ആണ് ഉണ്ടായത്. 

സംഭവത്തിന് ശേഷം സ്കൂട്ടറിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ വെട്ടിക്കോട് ഷാപ്പിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ്എക്സ്പെർട്ട് എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷായുടെ നേതൃത്വത്തിൽ എസ് ഐ സുരേഷ്, എസ് ഐ വിനോദ്, എ എസ് ഐ ജയലക്ഷ്മി, പോലീസ് ഉദ്യോഗസ്ഥരായ രെജി, സജീവ് കുമാർ, ലിമു മാത്യു, റെജിൻ, അരുൺ, ദിവ്യ, അതുല്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതും അന്വേഷണം നടത്തിയതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version