Site iconSite icon Janayugom Online

ഇന്ന് കയ്യൂര്‍ സ്മരണ

കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികമാണിന്ന്‌. ബ്രിട്ടീഷ്‌ കോളനി വാഴ്‌ചക്കും ജന്മിത്വത്തിനുമെതിരെയുള്ള ഐതിഹാസികമായ കയ്യൂ­ര്‍ സമരത്തെ തുടര്‍ന്ന്‌ നാല്‌ ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്‌. കര്‍ഷകജാഥയെ ആക്രമിച്ച സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ പുഴയില്‍വീണ്‌ മരിച്ചതിന്റെ പേരിലുണ്ടാ­യ ഭീകരമായ പൊലീസ്‌ നരനായാട്ടും സ­ഖാക്കള്‍ക്കെതിരെയുണ്ടായ കള്ളക്കേസുകളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമര ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവങ്ങളാണ്‌.

കയ്യൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ അപ്പുവും ചിരുകണ്ഠനും അബൂബക്കറും കുഞ്ഞമ്പു നായരും 1943 മാര്‍ച്ച്‌ 29ന്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ തൂക്കിലേറ്റപ്പെട്ടു. അവരോടൊപ്പം വധ ശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടിരുന്നുവെ ങ്കിലും ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ വധ ശിക്ഷ ഇളവ്‌ ചെയ്ത് ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. തൂക്കുകയര്‍ കാത്തു കഴിയുമ്പോഴും തങ്ങളെ കാണാനെത്തിയ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും അചഞ്ചലമായ ദൃഢനിശ്ചയം പ്രകടിപ്പിച്ച കയ്യൂര്‍ സമരപോരാളികള്‍ എക്കാലത്തെയും ആവേശമാണ്‌.

ആ ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റുന്നു — ജനയുഗം പ്രവർത്തകര്‍

 

Eng­lish Sam­mury: Today is the anniver­sary of Kayiyur martyrdom 

 

Exit mobile version