Wednesday
21 Aug 2019

Most Trending

നൂറു വിക്കറ്റ് തികയ്ക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം: ശ്രീശാന്ത്

കൊച്ചി: ക്രിക്കറ്റില്‍ ബിസിസി ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവാനന്ത വിലക്ക് നീക്കിയതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്. ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് ബിസിസി ഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി ചുരുക്കിയതിനെ...

വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടമാടുന്ന അസഹിഷ്ണുതക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി ബംഗാളി ചലച്ചിത്ര-നാടക പ്രവര്‍ത്തകര്‍. സംവിധായിക അപര്‍ണ സെന്‍ അടക്കമുള്ള 27 പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തുറന്ന കത്തയച്ചു. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തയച്ചിരിക്കുന്നത്. നടന്‍ പരംബ്രത ചധോപാധ്യായ,...

വീട്ടിലുണ്ടാക്കിയ ഭക്ഷണം വാങ്ങാനും വില്‍ക്കാനും ഡൈന്‍ അപ്‌സ്; ആപ്പ് ഇനി കൊച്ചിയിലും

കൊച്ചി: വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള ഡൈന്‍ അപ്‌സ് എന്ന ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഡൈന്‍ അപ്‌സ് ആപ്പിന്റെ പൂര്‍ണമായ പതിപ്പ് കോഴിക്കോട് അവതരിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് എക്ലെറ്റിക് ഈറ്റ്‌സാണ് ആപ്പ് വികസിപ്പിച്ചത്....

പ്രളയാനന്തരം കാര്‍ഷിക മേഖലയില്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍

സംസ്ഥാനത്തെ കാര്‍ഷികമേഖലയെ തകര്‍ത്ത പ്രളയം. കാര്‍ഷികരംഗത്ത് വന്‍ നാശനഷ്ടങ്ങള്‍ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ ചിരസ്ഥായിയായ വിളകളെ രക്ഷിക്കുവാനും അടുത്ത വിളവെടുക്കുവാനും നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കൃഷിയിലൂടെ മാത്രമേ കാര്‍ഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാവുകയുളളൂ. ഈ വേളയില്‍ കാര്‍ഷിക രംഗത്ത് പൊതുവില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍...

സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക്

ക്വലാലംപൂര്‍: വിവാദ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്നതിന് വിലക്ക്. കഴിഞ്ഞദിവസം സാക്കിര്‍ നായിക്കിനെ പത്തുമണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പൊലീസ് സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ നിരോധിച്ചത്. റോയല്‍ മലേഷ്യ പൊലീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്തും, വംശീയ...

ജനാധിപത്യമല്ലാതെ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമില്ല

ന്യൂഡല്‍ഹി: ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ തനിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നില്ലെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യാ സെന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യക്രമം നടപ്പിലാക്കിയ ആദ്യത്തെ പശ്ചാത്യേതര രാജ്യമാണ് ഇന്ത്യ. ലോകത്ത് ജനാധിപത്യക്രമം നടപ്പിലാക്കുന്നതിന് വളരെയധികം പ്രയത്‌നിച്ച രാജ്യവുമാണിത്....

സെപ്റ്റംബര്‍ രണ്ട് കിസാന്‍സഭ ദേശീയ കര്‍ഷക അവകാശദിനം

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് ദേശീയ കര്‍ഷക അവകാശദിനമായി ആചരിക്കാന്‍ അഖിലേന്ത്യ കിസാന്‍ സഭ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ - കര്‍ഷക വിരുദ്ധനയങ്ങളുടെ ഫലമായി സാമൂഹ്യ സാമ്പത്തിക മേഖലയിലും ഗ്രാമീണ ഇന്ത്യയിലുമുണ്ടായിരിക്കുന്ന ഗുരുതര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ഷക അവകാശദിനാചരണം നടത്തുന്നതിന്...

ഡിഐജി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്ത സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കൊച്ചി: ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ മധ്യ മേഖല ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ എറണാകുളം സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍...

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് കേന്ദ്രമന്ത്രി; ആര്‍എസ്എസിന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിന് കേന്ദ്രമന്ത്രി രാംദാസ് അതാവാലെയുടെ മുന്നറിയിപ്പ്. സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനോടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംവരണവിഷയത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് താന്‍ കരുതുന്നില്ലെന്ന് രാംദാസ് അതാവാലെ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങള്‍ക്ക്...

തരുണ്‍ തേജ്പാലിന്റെ ഹര്‍ജി തള്ളി; ആരോപണം ഗൗരവമുള്ളതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തെഹല്‍ക്ക മാഗസിന്‍ മുന്‍ എഡിറ്ററുമായ തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. തേജ്പാലിനെതിരായ ബലാല്‍സംഗ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി വിലയിരുത്തി.കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി...