Site iconSite icon Janayugom Online

ടെന്നി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന് കെ സി ജോസഫ്

സോളാര്‍കേസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോള്‍ പുതിയവെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. തന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെനിജോപ്പന്‍റെ അറസ്റ്റ് ഉമ്മന്‍ചാണ്ടി അറിഞ്ഞില്ലെന്നും. അറസ്റ്റ് സര്‍പ്രൈസ് ആയിരുന്നു വെന്നും കെ സി ജോസഫ് അഭിപ്രായപ്പെട്ടിരിക്കുന്നു. 

ഇതോടെ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയാണ് കെ സി ജോസഫ് വാളോങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസാണ് സോളാറുമായി ബന്ധപ്പെട്ട് വേട്ടയാടിയിട്ടുള്ളതെന്ന നിലപാട് സാധൂകരിക്കുന്നതു കൂടിയാണ് കെ സി ജോസഫിന്‍റെ വെളിപ്പെടുത്തലോടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കഴിഞ രണ്ടു ദിവസമായി നിയമസഭക്ക് അകത്തും, പുറത്തുമായി കോണ്‍ഗ്രസ് നടത്തുന്ന തെറ്റായ പ്രചരണങ്ങളുടെ മുനഒടിഞ്ഞിരിക്കുകുയാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ജോപ്പന്‍റെ അറസ്റ്റ് അറി‌ഞ്ഞിരുന്നില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍അറസ്റ്റ് സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിക്കേണ്ടതായിരുന്നുവെന്നും കെ സി ജോസഫ് പറയുന്നു. താന്‍ അന്ന് ഉമ്മന്‍ചാണ്ടിയുടെ കൂടെയുണ്ടായിരുന്നു.

ഞങ്ങള്‍ ബഹറിനിലെ യുഎന്‍ അവാര്‍ഡ് വാങ്ങാന്‍ പോയതായിരുന്നു. അത് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോഴാണ് ജോപ്പന്റെ അറസ്റ്റ് വിവരം അറിയുന്നത്. സര്‍പ്രൈസ് ആയിരുന്നു. അദ്ദേഹം അറിഞ്ഞിരുന്നില്ല. അത്രയും മാത്രമേ എനിക്ക് അറിയുള്ളൂ. കെ സി ജോസഫ് അഭിപ്രായപ്പെട്ടു.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് 2013 ജൂണില്‍ ടെനി ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട കോന്നി സ്വദേശി മല്ലേലി ശ്രീധരന്‍ നായരുടെ പരാതിയിലായിരുന്നു അറസ്റ്റ്. സരിതാ നായരുമായി ചേര്‍ന്ന് ജോപ്പന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നായിരുന്നു പരാതി. മല്ലേലി ശ്രീധരന്‍ നായര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു

Eng­lish Sum­ma­ry: KC Joseph said that Oom­men Chandy did not know about the arrest of Tennijopan

You may also like this video:

YouTube video player
Exit mobile version