Site iconSite icon Janayugom Online

ചാർധാം യാത്ര; കേദാർനാഥ് മാലിന്യക്കടലായി

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ചാര്‍ധാം തീര്‍ത്ഥാടന യാത്രയ്ക്ക് ശേഷം മാലിന്യം കുമിഞ്ഞ് കൂടിയതായി റിപ്പോര്‍ട്ട്. തീർഥാടനകരും വിനോദസഞ്ചാരികളും ഉപേക്ഷിക്കുന്ന ബാഗുകൾ, കുപ്പികൾ തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പാഴ് വസ്തുക്കളും കൊണ്ടാണ് കേദാർനാഥ് മാലിന്യക്കടലായി മാറിയത്.

എന്നാല്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്നത് പരിസ്ഥിതിക്ക് വളരെയധികം ദോഷകരമാണെന്നും ഇത് സ്ഥലത്ത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും ഗര്‍വാള്‍ സെൻട്രല്‍ യൂണിവേഴ്സിറ്റി പ്രെഫസര്‍ എം എസ് നേഗി പറഞ്ഞു.

ഇതിന് ഉദാഹരണമാണ് 2013 ജൂണിൽ ഉത്തരാഖണ്ഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായ മേഘവിസ്ഫോടനമെന്നും അദ്ദേഹം ചൂടണ്ടികാട്ടി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ആരംഭിച്ച ചാര്‍ധാം തീര്‍ത്ഥാടന യാത്രയില്‍ ഇത്തവണ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരുന്നത്. മേയ് മൂന്നിനാണ് ചാര്‍ധാം തുറന്നത്.

Eng­lish summary;Kedarnath Becomes Sea Of Garbage Amid Char Dham Yatra

You may also like this video;

Exit mobile version