ഡല്‍ഹി മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാമ്പഴവും മധുരവും നിരന്തരം കഴിച്ച് പ്രമേഹത്തിന്റെ അളവ് ഉയര്‍ത്തുന്നുവെന്ന് ഇഡി കോടതിയില്‍. പ്രമേഹ രോഗിയായ കെജ്‌രിവാള്‍ പഞ്ചസാരയുടെ അളവ് കൂട്ടുന്നത് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം കിട്ടാന്‍ വേണ്ടിയാണെന്നും ഇഡി ആരോപിച്ചു. കെജ്‌രിവാള്‍ പൂരിയും ഉരുളക്കിഴങ് കറിയും നിരന്തരം കഴിക്കുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു.
ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്‍സള്‍ട്ടേഷനും, രക്തപരിശോധന നടത്തുന്നതിനും അനുമതി തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇഡിയുടെ അഭിഭാഷകന്‍ ഈ ആരോപണം ഉന്നയിച്ചത്. സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജയാണ് ഹര്‍ജി പരിഗണിച്ചത്. കെജ്‌രിവാളിന്റെ ഡയറ്റ് ചാര്‍ട്ടും ഇഡി കോടതിക്ക് കൈമാറി.
തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഉയര്‍ന്ന പ്രമേഹമുണ്ടെന്ന കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു ഇളവ് അനുവദിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് ഇഡി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ജയിലില്‍ കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച് അധികൃതര്‍ക്ക് പരിശോധന നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
English Summary: Kejriwal eats mangoes and sweets regularly: Ed
You may also like this video