Site iconSite icon Janayugom Online

കെജ്‌രിവാള്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു; പുതിയ അപേക്ഷ സമര്‍പ്പിക്കും

മദ്യനയ അഴിമതിക്കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്.

ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് മനോജ് മിശ്ര, എസ് വിഎന്‍ ഭട്ടി എന്നിവരാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ ഹര്‍ജി സമര്‍പ്പിക്കാനും ബെഞ്ച് അനുമതി നല്‍കി.
കേസില്‍ നിരന്തരം അന്വേഷണ ഉദ്യോഗസ്ഥര്‍ വേട്ടയാടുകയാണെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ബോധിപ്പിച്ചു. എല്ലാ ഏജന്‍സികളും തന്റെ കക്ഷിയെ ദിനംപ്രതി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. ഏറ്റവും ഒടുവില്‍ സിബിഐയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കള്ളപ്പണം വെളുപ്പിച്ചെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൗരനെ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യുന്നതിന്റെ നിയമസംഗത്യം മനസിലാകുന്നില്ല. ഇപ്പോള്‍ അറസ്റ്റ് ചെയ്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ പരമോന്നത കോടതി ജാമ്യം അനുവദിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Kejri­w­al with­draws bail plea; A new appli­ca­tion will be submitted

You may also like this video

Exit mobile version