Site icon Janayugom Online

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹര്‍ജി തള്ളി

kejriwal

ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് നടപടിക്ക് നിയമ സാധുതയുണ്ടെന്ന് ഹൈക്കോടതി. അറസ്റ്റ് ചോദ്യം ചെയ്ത് കെജ് രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയിത്. 

ഇഡിയുടെ അറസ്റ്റിനും റിമാന്റിനും ആവശ്യമായ തെളിവുകള്‍ ഇഡി കോടതിക്ക് സമര്‍പ്പിച്ചിരുന്നു. മദ്യ നയക്കേസിലെ മാപ്പുസാക്ഷി മൊഴികള്‍, ഗോവ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ പണം നല്‍കിയെന്ന് എഎപി സ്ഥാനാര്‍ത്ഥിയുടെ മൊഴി ഉള്‍പ്പെടെയുള്ള വിവരങ്ങളും രേഖകളും ഇഡി ശേഖരിച്ചിരുന്നു. അറസ്റ്റിന് മതിയായ രേഖകള്‍ ഇഡിക്ക് പക്കലുണ്ട്. അതിനാല്‍ അറസ്റ്റ് നിയമപരമാണ്. അറസ്റ്റിന്റെ നിയമ സാധുതയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നും ജാമ്യത്തിനല്ല കെജ്‌രിവാള്‍ കോടതിയെ സമീപിച്ചതെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഎപി നേതാക്കള്‍ പ്രതികരിച്ചു.

അതിനിടെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ആംആദ്മി പാർട്ടി എംഎൽഎമാർ രംഗത്തെത്തി. ബിജെപി ഭരണഘടനാ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണെന്ന് എംഎൽഎ മദൻ ലാൽ നിയമസഭയില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Kejri­wal’s plea chal­leng­ing the ED’s arrest was rejected

You may also like this video

Exit mobile version