Site iconSite icon Janayugom Online

കെന്റക്കി പ്രളയം; കുട്ടികളടക്കം 25 മരണം

അമേരിക്കൻ നഗരമായ കെന്റക്കിയിലെ പ്രളയത്തിൽ മരണം 25 ആയി. കിഴക്കൻ കെന്റക്കിയിലെ അപ്പലാച്ചിയ മേഖലയിലാണ് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കം. മരണസംഖ്യ ഉയർന്നേക്കാമെന്നും, നിരവധി പേരെ കാണാതായെന്നും കെന്റക്കി ഗവർണർ ആൻഡി ബേഷ്യർ വ്യക്തമാക്കി.

മരിച്ചവരിൽ ആറ് കുട്ടികളുമുണ്ട്. ഇതിൽ നാല് പേർ സഹോദരങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആംബർ സ്മിത്ത്, റിലെ നോബിൾ ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട നാല് കുട്ടികൾ. പ്രളയത്തെ വൻ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡൻ രക്ഷാപ്രവർത്തനത്തിന് എല്ലാ സജ്ജീകരണവും ഒരുക്കാൻ ഉത്തരവിട്ടു.

കലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രദേശത്ത് മഴ കൂടുതൽ കനത്തതോടെ വീടുകളും റോഡുകളും മുങ്ങിയ സ്ഥിതിയിലാണ്. രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും എത്തിപ്പെടാനാവാത്ത മേഖലകളുണ്ട് എന്നതും മരണ സംഖ്യ ഉയരുന്നതിന് കാരണമാകും.

Eng­lish summary;Kentucky Flood; 25 dead includ­ing children

You may also like this video;

Exit mobile version