Site iconSite icon Janayugom Online

കേര സംരക്ഷണ പരിശീലന പരിപാടിയ്ക്ക് തുടക്കമായി

മുഹമ്മ ഗ്രാമപഞ്ചായത്തിലെ കേര സംരക്ഷണ പരിശീലന പരിപാടിയ്ക്ക് തുടക്കമായി. കായംകുളത്തെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെയാണ് ഈ പുതിയ പരിപാടി നടപ്പിലാക്കുന്നത്. മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവ്വഹിച്ചു.

ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മോധാവി ഡോ. പി മുരളീധരൻ ആമുഖ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം ചന്ദ്ര, കൃഷി ഓഫീസർ പി എം കൃഷ്ണ, കേരഗ്രാമം കൺവീനർ അരവിന്ദാക്ഷ പണിക്കർ എന്നിവർ സംസാരിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വിദഗ്ധൻ ഡോ. ടി ശിവകുമാർ ക്ലാസുകൾ നയിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഈ പരിപാടി തുടർന്ന് സംഘടിപ്പിക്കും. നാളീകേര കൃഷിയെ ബാധിക്കുന്ന കീട രോഗങ്ങളെ തിരിച്ചറിയാനും അവയെ നിയന്ത്രിക്കാനുമുള്ള പ്രായോഗിക പരിശീലനം നൽകുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.

Eng­lish Sum­ma­ry: Kera pro­tec­tion train­ing pro­gram started

Exit mobile version