ചേർത്തല നഗരസഭയിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷി ജനകീയ ഉത്സവമാക്കി മാറ്റാൻ ജനങ്ങളും ജനപ്രതിനിധികളും ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ചേർത്തല നഗരസഭാ മേഖലയിൽ 250 ഹെക്ടർ സ്ഥലത്തെ 43750 തെങ്ങുകൾ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
ചേർത്തല രാജീവ് ഗാന്ധി നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ സ്മിത സന്തോഷ്, ജി. രഞ്ജിത്ത്, ലിസി ടോമി, ഷീജ സന്തോഷ്, എ. എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, എം. ജയശങ്കർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർമാരായ ജി. വി. റെജി, എലിസബത്ത് ഡാനിയൽ, എസ്. എസ്. ബീന, തുടങ്ങിയവർ പങ്കെടുത്തു.
തെങ്ങുകൃഷി പരിപാലനം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. കലാവതി, ഡോ. അബ്ദുൽ ഹാരിസ് എന്നിവർ ക്ലാസ് നയിച്ചു.