Site iconSite icon Janayugom Online

നിയമസഭാ സമ്മേളനം അഞ്ചിന് തുടങ്ങും

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂർണമായും നിയമനിർമ്മാണത്തിനായി ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. സഭ പരിഗണിക്കേണ്ട ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി(ബിഎസി)യുടെ ശുപാർശ പ്രകാരം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച സര്‍വകലാശാലകളുടെ ചാന്‍സലറായി വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിനുള്ള നിയമ ഭേദഗതി കരട് ബില്‍ ഉള്‍പ്പെടെയാണ് സഭാസമ്മേളനത്തിന്റെ പരിഗണനയ്ക്കുള്ളത്.

Eng­lish Sum­ma­ry: ker­ala assem­bly to convene
You may also like this video

Exit mobile version