ഹൃസ്വ സന്ദർശനത്തിനു കുവൈറ്റിൽ എത്തിയ കേരളാ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മായി കേരളാ അസോസിയേഷൻ മുഖമുഖം പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ നിലവിലെ വിവിധ രാഷ്ട്രിയ വിഷയങ്ങളെ കുറിച്ചും പ്രവാസികൾ ബുദ്ധിമുട്ടുകളെ കുറിച്ചും കുവൈറ്റിലെ മലയാളീ മാധ്യമ പ്രവർത്തകരും വിവിധ സമൂഹിക സംസ്കാരിക സംഘടനാ പ്രധിനിധികളും പരിപാടിയിൽ പങ്കെടുത്തു.
പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ചിറ്റയം ഗോപകുമാർ മറുപടി നൽകി. കൂടാതെ കേരളാ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടുന്ന വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടക്കുവാൻ ശ്രമിക്കുമെന്നും അറിയിച്ചു.
തുടർന്ന് കേരള അസോസിയേഷന്റെ 11 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2024’ ന്റെ റാഫിൾ കൂപ്പൺ പ്രകാശനം ഡെപ്യൂട്ടി സ്പീക്കറും ഫിലിം ഫെസ്റ്റിവൽ കൺവീനർ വിനോദ് വലൂപറമ്പിലും ചേർന്ന് പ്രകാശനം ചെയ്തു.2024 ജനുവരി 12 നാണ് 11 മത് നോട്ടം ഫെസ്റ്റിവൽ അരങ്ങേറുന്നത്
കേരള അസോസിയേഷൻ ജനറൽ കോർഡിനേറ്റർ പ്രവീൺ നന്തിലത്ത്, ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് എന്നിവർ വേദിയിൽ സന്നിഹിതർ ആയിരുന്നു. ബൈജു തോമസ്,ഷാജി രഘുവരൻ, ഷംനാദ് സഹീദ്, അമൃത് സെൻ, അനിൽ കെ ജി , അരീഷ് രാഘവൻ ഷാഹിൻ ചിറയിൻകീഴ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
English Summary: Kerala Association Kuwait organized mukha mukham program with Chittayam Gopakumar
You may also like this video